സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 37,200 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവില തുടർച്ചയായി കുറയുകയാണ്. ഓഗസ്റ്റിലെ അവസാന ദിവസമായ ഇന്നലെ ഒരു പവൻ സ്വർണത്തിന് 37,600 രൂപയായിരുന്നു. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. ഗ്രാമിന് 25 രൂപയും, പവന് 200 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.