മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായി കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഉയർന്നത്. ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസങ്ങളിലെ കുത്തനെയിലുള്ള ഇടിവിൽ 760 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 36,760 രൂപയും ഗ്രാമിന് 4,595 രൂപയുമാണ്.