സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 38120 രൂപയ്ക്കാണ് ഇന്ന് രാവിലെ മുതല്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവില രണ്ടു തവണ വർദ്ധിച്ചിരുന്നു. ഇന്നലെ രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 38000 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണവില വീണ്ടും പവന് 200 രൂപ കൂടി 38200 രൂപയായിരുന്നു. ഇന്നലെ ഒറ്റ ദിവസംകൊണ്ട് സ്വർണവിലയിൽ 480 രൂപയാണ് വർദ്ധിച്ചത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. ഇന്നലെ രാവിലെ സ്വർണവില ഗ്രാമിന് 35 രൂപ വർദ്ധിച്ച് 4750 രൂപയായിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും 25 രൂപ കൂടി 4775 രൂപയായി. സ്വർണവില ബുധനാഴ്ച കുറഞ്ഞിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്.