Malayalam news

സ്വര്‍ണ കള്ളക്കടത്ത് കേസ് ; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്ത് പോലീസ്.

Published

on

സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്ത് കോട്ടയം റെയില്‍വേ പോലീസ്. വനിതാ ടിടിഇയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസിലാണ് സംഭവം.ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍ അര്‍ജുന്‍ ആയങ്കി യാത്ര ചെയ്തത് ടിടിഇ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായി അസഭ്യം പറഞ്ഞശേഷം ഇയാള്‍ കയ്യേറ്റം ചെയ്തുവെന്നാണു പരാതി. ടിടിഇ കോട്ടയം റെയില്‍വേ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായി എസ്എച്ച്ഒ റെജി പി.ജോസഫ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി അര്‍ജുന്‍ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version