Malayalam news

മലദ്വാരം മറയാക്കി സ്വർണ്ണ കടത്ത്

Published

on

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. മലദ്വാരം മറയാക്കിയാണ് വീണ്ടും സ്വർണ്ണം കടത്താൻ ശ്രമം നടന്നത്. നാൽപ്പത്തിയെട്ട് ലക്ഷം രൂപയുടെ സ്വർണമാണ് ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പാലക്കാട് സ്വദേശി സഹിനിനെ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നാണ് ഇയാൾ വന്നത്. 1062 ഗ്രാം സ്വർണം നാല് ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version