കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഉംറ തീർത്ഥാടനത്തിന്റെ മറവിലാണ് സ്വർണക്കടത്ത് വ്യാപകമാകുന്നത്. മൂന്നര കിലോ സ്വർണവുമായി നാല് പേരാണ് കസ്റ്റംസ് പിടിയിലായത്. അബ്ദുൾ ഖാദർ, സുഹൈബ്, മുഹമ്മദ് സുബൈർ, യൂനസ് അലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരായിരുന്നുഇവർ. പിടിയിലായവരിൽ രണ്ട് പേർ കോഴിക്കോട് കാരന്തൂർ മർക്കസ് വിദ്യാർത്ഥികളാണ്.
കഴിഞ്ഞ ദിവസം ഉംറ യാത്രയ്‌ക്ക് ചെലവായ ഒരു ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായി സ്വർണം കടത്തിയ യൂനസിനെ കസ്റ്റംസ് പിടികൂടിയിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്തിയത്.