Local

യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി സ്വർണാഭരണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ.

Published

on

വടക്കാഞ്ചേരി പൂമല ചോറ്റുപാറ സ്വദേശി സനു സണ്ണി എന്നയാളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഇയാൾ ധരിച്ചിരുന്ന സ്വർണാഭരണം ബലമായി തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. ചെറുതുരുത്തി കല്ലേക്കണ്ടിൽ സനൂഷിനെ(23)യാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും ചെറുതുരുത്തി പോലീസും ചേർന്ന് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജൂലായ് 9 നാണ് കേസിനാസ്പദമായ സംഭവം. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം പൈനാപ്പിൾ തോട്ടത്തിൽ വെച്ച് സനു സണ്ണി എന്നയാളെ സമീപവാസിയും നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ കലാമണ്ഡലം ലക്ഷം വീട് കോളനി നിവാസിയായ പാളയംകോട്ടുകാരൻ റജീബ് എന്ന ഓന്ത് റജീബും ഇയാളുടെ സഹോദരൻ ഷജീറും കൂട്ടാളിയായ അലി എന്നിവർ ചേർന്ന് മർദ്ദിച്ച് സ്വർണാഭരണം തട്ടിപ്പറിക്കുകയായിരുന്നു. ഇവർക്കെതിരെ ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോകുകയായിരുന്നു. ഇവരുടെ ഒളിത്താവളങ്ങളെക്കുറിച്ച് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, ചെറുതുരുത്തി നെടുമ്പുര പ്രദേശത്തെ ഒരു ഒഴിഞ്ഞ പറമ്പിൽ ഒളിവിൽ ഇവർ കഴിയുന്നതായ രഹസ്യവിവരത്തെത്തുടർന്ന്, നടത്തിയ തിരച്ചിലിലാണ് ഈ കേസിലെ മൂന്നാം പ്രതിയും നിരവധി കഞ്ചാവ് കടത്തുകേസുകളിലും അടിപിടികേസുകളിലും ഉൾപ്പെട്ടിട്ടുള്ള ചെറുതുരുത്തി കല്ലേക്കണ്ടി സനൂഷ് (23) പോലീസ് പിടിയിലായത്. മറ്റുള്ളവരെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version