കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1676.1. ഗ്രാം സ്വർണസംയുക്തം കരിപ്പൂർ പോലീസും എയർ കസ്റ്റംസ് ഇന്റലിജൻസും ചേർന്നു പിടികൂടി. കുറ്റ്യാടി കാവിലുംപാറ ചാത്തങ്ങോട് കൂടാലിൽ ഹിലാൽ മൻസിൽ മുഹമ്മദ് സാബിർ (21), താമരശ്ശേരി പുതുപ്പാടി കറുത്തേടത്ത് അബ്ദുൾ സാദിഖ് (35) എന്നിവരെ കസ്റ്റഡിയിലെടുത്തു.ഇൻഡിഗോ എയറിന്റെ ദുബായ് വിമാനത്തിലാണ് മുഹമ്മദ് സാബിറെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന കരിപ്പൂർ പോലീസ് പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 837.1 ഗ്രാം സ്വർണസംയുക്തം കണ്ടെടുത്തു.സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനത്തിലാണ് അബ്ദുൾസാദിഖെത്തിയത്.സംശയംതോന്നിയ കസ്റ്റംസ് വിഭാഗം നടത്തിയ ചോദ്യംചെയ്യലിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ 839 ഗ്രാം സ്വർണം കണ്ടെത്തി. പിടികൂടിയ സ്വർണത്തിന് ഏകദേശം 76,68,000 രൂപ വിലവരും.