ഇരിങ്ങാലക്കുട താണിശ്ശേരി തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് ഫുഡ് ടെക്നോളജി മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി എം വി സുദേവ് കോവളത്തുവച്ച് നടന്ന 27ാമത് കേരള റോഡ് സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ (30 കിലോമീറ്റർ ദൂരം) സ്വർണ്ണമെഡൽ കരസ്ഥമാക്കി. നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി.
കോളേജ് പി ടി എ യുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി സുദേവിനെ അനുമോദിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ എം അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റിന്റോ ജോർജ്, പി ടി എ വൈസ് പ്രസിഡണ്ട് സി ജി സജീവൻ, സംഗീത മധുസൂദനൻ, ബിന്ദു ഷൈജു, പി പ്രഭാശങ്കർ, സിസ്റ്റർ ഡോ. റോസ് ആന്റോ എന്നിവർ പങ്കെടുത്തു.