ഫുട്ബോൾ രാജാവ് പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. പെലെയുടെ സംസ്ക്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാൻ്റോസിലാണ് താരത്തിൻ്റെ സംസ്ക്കാരം നടക്കുക. ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മൂല്യമേറിയ പ്രതിഭയായിരുന്നു പെലെ. ഒരു മാസം മുൻപാണ് ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമെന്ന പേരും പെലെക്കുണ്ട്. 1958, 62, 70, എന്നീ വര്‍ഷങ്ങളിലായിരുന്നു പെലെയുടെ കീഴില്‍ ബ്രസീല്‍ കിരീടം നേടിയത്. എക്കാലത്തെയും മികച്ച ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.