പോസ്റ്റുമോർട്ടം വിവാദത്തിൽ ഡോക്ടർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ പ്രത്യക അന്വേഷണ സംഘത്തെ എൻ ജി ഒ അസോസിയേഷൻ അഭിനന്ദിച്ചു. അന്വേഷണ സംഘത്തിനു നേതൃത്വം നൽകിയ ഡി എം ഇ, പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ള അധികൃതരെയും അഭിനന്ദിക്കുന്നതായി എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എൻ നാരായണൻ , മെഡിക്കൽ കോളേജ് ബ്രാഞ്ച് പ്രസിഡന്‍റ് കെ എസ് മധു, സെക്രട്ടറി പി ബിബിൻ എന്നിവർ അറിയിച്ചു.