ഭാരതത്തിന്റെ എഴുപത്തിനാലമത് റിപ്പബ്ലിക് ദിനത്തില്‍ മൂക്കിലൂടെ നല്‍ കാവുന്ന ആദ്യ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കി കേന്ദ്രം. ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത ‘ഇന്‍കൊവാക്’ മന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കി.കൊവിന്‍ ആപ്പിലും വാക്‌സിന്‍ ലഭ്യമാണ്. മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ കരുതല്‍ ഡോസായി ഉപയോഗിക്കാന്‍ നേരത്തെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളില്‍ 800 രൂപയുമാണ് വില.സൂചി രഹിത വാക്‌സിനേഷന്‍ എന്ന നിലയില്‍, ഭാരത് ബയോടെക്കിന്റെ ഇന്‍കൊവാക് ലോകത്തിലെ ആദ്യത്തെ ബൂസ്റ്റര്‍ ഡോസായിരിക്കും. മൂന്നാം ഡോസുകള്‍ അല്ലെങ്കില്‍ കരുതല്‍ ഡോസുകള്‍ നല്‍ക്കാന്‍ ഇന്ത്യക്ക് ഇപ്പോള്‍ കൂടുതല്‍ സാധ്യതകളാണ് ഇതിലൂടെ തുറക്കുന്നത്.