2023 വർഷത്തെ ബഹുവർണ്ണ കലണ്ടർ തയ്യാറാക്കുന്നതിലേക്കായി വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം അവരുടെ ഇടപാടുകാരിൽ നിന്നും പെയിന്‍റിംഗുകൾ ക്ഷണിക്കുന്നു. ഇടപാടുകാരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ മൗലിക രചനകൾ ആയിരിക്കും സ്വീകരിക്കുക. ലഭ്യമായ സൃഷ്ടികളിൽ നിന്നും തെരഞ്ഞെടുത്ത ആറ് പെയിൻറിങ്ങുകൾ ചിത്രകാരന്‍റെ / ചിത്രകാരിയുടെ പേരോട് കൂടി 2023 വർഷത്തെ കലണ്ടർ താളുകളിൽ സ്ഥാനം പിടിക്കും. ഏറെ ആകർഷകമായി തയ്യാറാക്കുന്ന ഈ കലണ്ടർ നിരവധി ചുമരുകൾക്ക് അലങ്കാരങ്ങളായി മാറും. ലഭ്യമാകുന്ന എല്ലാ സൃഷ്ടികളും ഉൾപ്പെടുത്തി ഒരു ചിത്രപ്രദർശനം കൂടി സംഘം സംഘടിപ്പിക്കുന്നുണ്ട്. പെയിന്‍റിംഗുകൾ 2022 സെപ്റ്റംബർ 30 വരെ സ്വീകരിക്കുന്നതാണ്. നിരവധി സംസ്ഥാന ജില്ലാ താലൂക്ക് പുരസ്കാരങ്ങൾ മികവിന്‍റെ അടിസ്ഥാനത്തിൽ കരസ്ഥമാക്കിയ സംഘം ഇപ്പോൾ സഹകരണ സംഘങ്ങളുടെ ഏറ്റവും ഉയർന്ന റേറ്റിംഗ് ആയ സൂപ്പർഗ്രേഡിലാണ് പ്രവർത്തിച്ചു വരുന്നത്. ഇടപാടുകാരുമായി ഇഴ ചേർന്നുകൊണ്ട് മുന്നോട്ടുപോകുന്നതിന്‍റെ ഒരു പ്രത്യക്ഷ ഉദാഹരണം മാത്രമാണ് ഇതെന്ന് പ്രസിഡന്‍റ് ബിപിൻ പി ജോസഫ്, സെക്രട്ടറി ഇൻ ചാർജ് കെ.എസ് സുശീൽ കുമാർ എന്നിവർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് സംഘം ഓഫീസുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ: 9645162113/8891029210