കുപ്രസിദ്ധ ഗുണ്ടാ നേതാവും നിരവധി കേസുകളിൽ പ്രതിയുമായ മാറ്റാംപുറം കുറിച്ചിക്കര കടവി രഞ്ജിത്തിനെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ വെച്ച ഉത്തരവ് ശരിവെച്ച് സർക്കാർ. കടവി രഞ്ജിത്തിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഇക്കഴിഞ്ഞ സെപ്തംബർ 6 നാണ് തൃശൂർ സിറ്റി കമ്മീഷണറുടെ ശുപാർശ പ്രകാരം തൃശൂർ ജില്ലാ കളക്ടർ ഉത്തരവു പുറപ്പെടുവിച്ചത്. പിറ്റേന്നുതന്നെ ഇയാളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഈ ഉത്തരവിനെതിരെ ഇയാൾ കാപ്പ അഡ്വൈസറി കമ്മിറ്റി മുമ്പാകെ അപ്പീൽ സമർപ്പിച്ചിരുന്നു. അപ്പീൽ തള്ളിയതിനെത്തുടർന്ന്, സർക്കാരിനെ സമീപിക്കുകയും, അതിനെത്തുടർന്നാണ് കരുതൽ തടങ്കൽ ശരിവെച്ചുകൊണ്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.