ഇത്തവണ ബീവറേജസ് കോര്‍പറേഷനിലെത്തുന്നത് 17 പുതിയ മദ്യ ബ്രാന്‍ഡുകള്‍. വിലകുറഞ്ഞ മദ്യം മുതല്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകും. 103 കമ്പനികളാണ് ഇത്തവണ ബെവ്കോ നിയമാവലി പാലിച്ച് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനെണ്ണായിരത്തി നാനൂറ്റി എഴുപത്തിയേഴു കോടിയുടെ മദ്യവില്‍പനയാണ് ഈ സാമ്പത്തിക വര്‍ഷത്തെ ബവ്കോയുടെ പ്രതീക്ഷ.ആഘോഷ വേളകളില്‍ മാത്രമല്ല , എല്ലാ വര്‍ഷം കുടിച്ചു റെക്കോര്‍ഡിടുന്ന മലയാളിക്ക് ഇത്തവണ ലഹരി പകരാന്‍ കൂടുതല്‍ ബ്രാന്‍ഡുകളെത്തും. 17 കമ്പനികളാണ് പുതിയതായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതലും ആന്ധ്രാ , കര്‍ണാടകയില്‍ നിന്നുള്ള ബ്രാന്‍ഡുകളാണ്. വിലകുറഞ്ഞ മദ്യം മുതല്‍ മുന്തിയ ഇനം മദ്യം വരെ ഇക്കൂട്ടത്തിലുണ്ട്.