ചാലക്കുടി വെട്ടുകടവിൽ 73 കാരിയുടെ മാല പൊട്ടിച്ച ചെറുമകൻ അറസ്റ്റിൽ.കാമുകിയെ വിവാഹം ചെയ്യാൻ വേണ്ട ചെലവിന് പണം കണ്ടെത്താൻ വേണ്ടിയായിരുന്നു മാലപൊട്ടിക്കൽ എന്ന് അന്നമനട സ്വദേശി ബെസ്റ്റിൻ പൊലീസിനോട് പറഞ്ഞു.കഴിഞ്ഞ 20നായിരുന്നു കേസിനാസ്പദമായ സംഭവം.മുഖംമൂടി ധരിച്ചെത്തിയ ബെസ്റ്റിൻ മാല പൊട്ടിക്കുകയായിരുന്നു. അങ്കമാലിയിലെ ഒരു കടയിൽ മാല വിറ്റു. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തു. വൃദ്ധ തനിച്ചായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇത് മുതലെടുത്തായിരുന്നു മാല പൊട്ടിക്കൽ