പാലക്കാട് അട്ടപ്പാടി ഭൂതുവഴിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്‌സൈസ് പിടികൂടി. ഭൂതുവഴി സ്വദേശി രാധാകൃഷ്ണനെയാണ് പിടികൂടിയത്. അഞ്ച് മാസം വളര്‍ച്ചയുള്ള 20 കഞ്ചാവ് ചെടികള്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്ത് വരികയായിരുന്നു. പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍റ് നര്‍ക്കോട്ടിക് സ്‌പെഷല്‍ ടീമാണ് കഞ്ചാവ് പിടികൂടിയത്.