Kerala

തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി. കൂട്ടിയത് 22 രൂപ..

Published

on

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ കേരളത്തിലെ തൊഴിലാളികളുടെ കൂലി 22 രൂപ ഉയർത്തി 333 രൂപയാക്കി.
ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നു മുതൽ പുതിയ കൂലി പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയായിരുന്നു .
കാര്യക്ഷമമായി പദ്ധതി നടപ്പിലാക്കുന്നത് പരിഗണിച്ച് ഏറ്റവും ഉയർന്ന കൂലി അനുവദിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
ഏറ്റവും ഉയർന്ന കൂലി ഹരിയാനയിലാണ് 357 രൂപ. 354 രൂപ കൂടിയുള്ള സിക്കിം ആണ് തൊട്ടു പിന്നിൽ കേരളം മൂന്നാം സ്ഥാനത്താണ്.

Trending

Exit mobile version