Charamam

ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീതസംവിധായകനുമായ ജോണ്‍ പി.വര്‍ക്കി അന്തരിച്ചു

Published

on

ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീതസംവിധായകനുമായ ജോണ്‍ പി.വര്‍ക്കി (52)അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് തൃശൂരിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. ഇപ്പോള്‍ മണ്ണുത്തി -മുല്ലക്കരയിലാണ് താമസം. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീതത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. തുടര്‍ന്നാണ് ഗിത്താറിസ്റ്റായി സംഗീതരംഗത്ത് ജീവിതം ആരംഭിച്ചത്. ബി.എം.ജി.ക്രെസന്‍ഡോയുടെ ലേബലില്‍ ജിഗ്പസില്‍ ഉപയോഗിച്ച് മൂന്ന് ആല്‍ബങ്ങള്‍ ആദ്യം പുറത്തിറക്കിയിരുന്നു. ഇതോടെ 1995 ല്‍ ഏവിയല്‍ റോക്ക് ബാന്‍റിന് തുടക്കം കുറിച്ചു. രണ്ടായിരത്തില്‍ ഏവിയല്‍ റോക്ക് ബാന്‍റിലൂടെ പുതുതലമുറയുടെ താരമായിമാറിയിരുന്നു. ഇപ്പോഴും ഏവിയല്‍ ബാന്‍റിന് നേതൃത്വം നല്‍കുന്നുണ്ട്. നെയ്ത്തുകാരന്‍, കമ്മട്ടിപാടം, ഒളിപോര്, ഉന്നം, ഈട, പെന്‍കൊടി തുടങ്ങിയ മലയാള സിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കും നിരവധി തെലുങ്കു, കന്നട, ഹിന്ദി സിനിമകളിലെ ഗാനങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. നൂറുകണക്കിന് വേദികളില്‍ ഗിത്താര്‍ ആലപിച്ച് യുവജനങ്ങളുടെ കൈയ്യടി നേടിയ വൃക്തിയാണ്. 2007ല്‍ ഫ്രോസന്‍ എന്ന ഹിന്ദി സിനിമയിലെ സംഗീതസംവിധാനത്തിന് മഡിറിഡ് ഇമാജിന്‍ ഇന്ത്യ ഫിലീം ഫെസ്റ്റിവെലില്‍ പുരസ്‌ക്കാരം നേടിയിരുന്നു. നിരവധി പഴയ നാടന്‍പാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തി ഈണം നല്‍കിയിരുന്നു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമായി സഹകരിച്ചാണ് ഇത്തരം മോഡേണ്‍ രീതി അവംലബിച്ചത്. ഭാര്യ: ബേബിമാത്യു (അധ്യാപിക,മണ്ണുത്തി ഡോണ്‍ബോസ്‌ക്കോ എല്‍പി.സ്‌കൂള്‍), മക്കള്‍: ജോബ്,ജോസഫ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version