വടക്കാഞ്ചേരി എസ്.എൻ.ഡി.പി. ശാഖയുടെ കീഴിൽ രൂപീകരിച്ച ഗുരുദേവ വനിത സേവ സംഘത്തിന്റെ പ്രവർത്തനം തുടങ്ങി. വാഴാനി റോഡിലെ അനുഗ്രഹ ഓഡിറ്റോറിയത്തിൽ വെച്ച് ശാഖ പ്രസിഡന്റ് ഡോ.കെ.എ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി ഡന്റ് സി.ജി.ശശി, അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി, സുഭാഷ് പുഴക്കൽ, വനിത സംഘം പ്രസിഡന്റ് ബിന്ദു മനോജ് , എന്നിവർ പ്രസംഗിച്ചു.