ശബരിമല തീർത്ഥാടകർക്കായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ അയ്യപ്പഭക്തർക്ക് കരുതലാകുകയാണ് . മണ്ഡലകാലത്ത് അയ്യപ്പഭക്തക്ക് ഗുരുവായൂരപ്പ ദർശനത്തിന് മാത്രമായി പ്രത്യേകം വരി. കാലത്തും ഉച്ചയ്ക്കും വൈകിട്ടും രാത്രിയും പ്രസാദ ഊട്ട്. വിരിവെക്കാൻ വടക്കേ നടപ്പുരയിൽ പ്രത്യേക സൗകര്യം. ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ കൂട്ടിയിട്ടുണ്ട്. വഴിപാട്, നിവേദ്യ കൗണ്ടർ സേവനവും കൂടുതൽ നേരം ലഭിക്കും. അയ്യപ്പഭക്തർക്ക് മാലയിടുന്നതിനും കെട്ടുനിറക്കാനും പരിചയസമ്പന്നരായ ഗുരുസ്വാമിമാരെയും ലഭ്യമാക്കിയിട്ടുണ്ട്. കെട്ടുനിറക്കാനാവശ്യമായ സാധനങൾ മിതമായ നിരക്കിൽ ഭക്തർക്ക് നൽകാൻ പ്രത്യേക കൗണ്ടറും ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ അയ്യപ്പഭക്തർക്ക് ഭക്ഷണത്തിനുള്ള വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.