ഗുരുവായൂര്‍ ആനക്കോട്ടയിൽ ആനയിടഞ്ഞ് പാപ്പാനെ കുത്തി. രണ്ടാം പാപ്പാന്‍ ഹരിദാസനെ ആണ് കുത്തിയത്. കൊമ്പന്‍ അനന്തനാരായണനാണ് ഇടഞ്ഞത്. തുമ്പികൈ കൊണ്ട് പാപ്പാനെ നിലത്തിട്ട് തട്ടുകയും ചെയ്തു. പരിക്കേറ്റ പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പാണ് ആനയെ മദപ്പാടിൽ നിന്നഴിച്ചത്.