നാല് ദിവസം മുൻപ് വരെ വലിയ ട്രാവലറുകൾക്ക് പാർക്കിങ്ങിന് 50 രൂപയാണ് ഈടാക്കിയിരുന്നത് എന്നാൽ ഇപ്പോൾ അത് ഒറ്റയടിക്ക് 100 രൂപയാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ്. ശബരിമല സീസൺ ആയതുകൊണ്ടു തന്നെ ഇത് അയ്യപ്പഭക്തന്മാർക്കാണ് തിരിച്ചടിയായിരിക്കുന്നത്. മുൻപ് പാർക്കിങ്ങ് ചെയ്തിരുന്ന മൾട്ടി ലെവൽ പാർക്കിങ്ങിൻ്റെ സ്ഥലത്തു നിന്നും മാറ്റി ബസ്സ് പാർക്ക് ചെയ്യുന്ന ഓപ്പൺ സ്പേസിലാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന നിരവധി അയ്യപ്പഭക്തരാണ് ഈ കൊള്ള കാരണം ബുദ്ധിമുട്ടുന്നത്.