Local

ഗുരുവായൂർ ക്ഷേത്രത്തിൽ തെരുവുനായ ആക്രമണം: 8 പേർക്ക് പരുക്ക്

Published

on

ഗുരുവായൂർ ക്ഷേത്രം പ്രസാദ കൗണ്ടറിനടുത്തും സത്രം ഗേറ്റിനു സമീപത്തും കിഴക്കേ നടപ്പുരയിലും 8 പേർക്ക് തെരുവു നായയുടെ കടിയേറ്റു. 7 പേർക്ക് ദേവസ്വം മെഡിക്കൽ സെന്ററിലും ഒരാൾക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷ നൽകി. ഇവർ പിന്നീട് മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പോണ്ടിച്ചേരി തിലാട്ട് കാർ സ്ട്രീറ്റിൽ മഹേഷ് (42), മകൻ റിതിഷ് (7) എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. കൊയിലാണ്ടി മാവുള്ളിപുറത്തോട് അഭിഷേക് (25), പാലക്കാട് ചെങ്ങറക്കാട്ടിൽ രമാദേവി (50), ചെന്നൈ ബജാജ് അപ്പാർട്മെന്റ്സ് നന്ദനം വെങ്കട്ട് (18), ചെങ്ങന്നൂർ കളിശേരി ഭാസ്കര വിലാസത്തിൽ ചന്ദ്ര മോഹനൻ പിള്ള (57), മലപ്പുറം പുളിക്കൽ പങ്ങാട്ടുപുറത്ത് സിതാര (39), നിലമ്പൂർ സ്വദേശി ബൈജു (46) എന്നിവർക്കാണ് കടിയേറ്റത്.

ദേവസ്വം അസിസ്റ്റന്റ് മാനേജർ സുശീലയ്ക്കു നേരെ വന്ന നായ സാരിയിൽ കടിച്ചതോടെ ആളുകൾ ബഹളം വച്ചു. ഒരേ നായ തന്നെയാണ് ഇന്നലെ എല്ലാവരെയും കടിച്ചത്. പേ വിഷബാധയുണ്ടോ എന്ന് പരിശോധിക്കാൻ നായയുടെ ജഡം നഗരസഭ അധികൃതർ മണ്ണുത്തി വെറ്ററനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചു. പരിശോധനാ ഫലം ഇന്ന് അറിയും

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version