ഇന്നലെ രാത്രി ദേവസ്വത്തിന്റെ കിഴക്കേ നടയിലെ കംഫർട്ട് സ്റ്റേഷനിലെ കുളിമുറിയിൽ ആണ് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് അഞ്ച് അടി ഉയരവും ഇരു നിറവുമാണ്. കുളിക്കാൻ കയറിയ ആൾ കാൽതെറ്റി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.വീഴ്ചയിൽ തലക്ക് പരുകേറ്റാണ് മരണം. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് .