ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായുള്ള “ഹർ ഘർ തിരംഗ” യജ്ഞത്തിന് തുടക്കമായി.
കോളേജ് പ്രിൻസിപ്പൽ ഡോ.ജോളി ആൻഡ്രൂസ്, എൻ സി സി ഓഫീസർ ലെഫ്റ്റനന്‍റ് ഡോ. ഫ്രാങ്കോ. ടി. ഫ്രാൻസിസിന് ദേശീയ പതാക നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പലുമാർ, മറ്റ് അധ്യാപകർ, അമ്പതോളം എൻ സി സി കേഡറ്റുകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
എൻ സി സി കേഡറ്റുകൾ കോളേജിലെ അധ്യാപകർക്കും സ്റ്റാഫുകൾക്കും പതാക നൽകി.