എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ആറ്റത്ര പ്രദേശത്ത് തെരുവുനായകളുടെ ശല്ല്യം രൂക്ഷം. പകൽ സമയത്ത് ആളുകൾക്ക് പുറത്തിറങ്ങാൻ പോലും ഭീതിയാണ് .കൂട്ടമായാണ് ഇവയുടെ നടപ്പ്. പല വീടുകളിലും രാത്രി സമയത്ത് കൂട്ടമായി ചെന്ന് വളർത്തു കോഴികളേ ആക്രമിക്കുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ട്. വീട്ടുകാർ അറിഞ്ഞ് നോക്കിയാൽ നായകൾ കൂട്ടമായി മനുഷ്യർക്കു നേരെ കുരച്ച് ആക്രമിക്കാൻ വരികയാണ്. അധികാരികൾ ഈ പ്രദേശത്തുള്ളവരുടെ വേദന മനസ്സിലാക്കി വേണ്ട നടപടികൾ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.