Kerala

വയനാട്ടിലും മലപ്പുറം ജില്ലയിലെ മലയോര മേഖലകളിലും ഇന്ന് യുഡിഎഫ് ഹർത്താൽ

Published

on

സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ രാവിലെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തും. കഴിഞ്ഞ ദിവസം വയനാട്ടിൽ എൽഡിഎഫും ഹർത്താൽ നടത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും ഇന്ന് യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. പതിനൊന്നു പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് 6 വരെയാണ് ഹർത്താൽ. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുക്കൽ, ചാലിയാർ പഞ്ചായത്തുകളിലാണ് ഹർത്താൽ. പത്ര വിതരണം, പാൽ വിതരണം, വിവാഹം, മറ്റു അത്യാവശ്യ സർവീസുകളെയും ഒഴിവാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version