മുള്ളൂർക്കര കൃഷിഭവൻ്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പുൽഘാടനം നടന്നു. മുള്ളൂർക്കരപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി കെ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ എസ് ശരണ്യ, കൃഷി അസിസ്റ്റന്റ് കെ ബീന, ജനപ്രതിനിധികളായ ശശികല സുബ്രഹ്മണ്യൻ, പ്രതിഭ മനോജ്, ലിയ അജിൽ ജോസ്, കെ എ മൊഹിയുദ്ധീൻ എന്നിവർ സംസാരിച്ചു.