തൃശൂർ നഗരത്തിൽ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് പേർ തൃശൂർ സ്വദേശികളും രണ്ട് പേർ പാലക്കാട് സ്വദേശികളുമാണ്. എറണാകുളം സ്വദേശികൾക്ക് ഹാഷീഷ് കൈമാറാൻ ട്രെയിനിൽ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്.