സുജിൽ, അൻസിൽ എന്നിവരെയാണ് രണ്ടുകിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചി പോലീസിന്റെ ഡാൻസാഫ് സംഘം പിടികൂടിയത്. ആന്ധ്രയിൽനിന്നാണ് പ്രതികൾ ഹാഷിഷ് ഓയിൽ എത്തിച്ചതെന്നും ഇരുവരും നേരത്തെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.എട്ടുദിവസം മുമ്പാണ് രണ്ടുപേരും മയക്കുമരുന്ന് വാങ്ങാനായി ആന്ധ്രപ്രദേശിലേക്ക് യാത്രതിരിച്ചത്. വിശാഖപട്ടണത്തെ ‘ഭായ്’ എന്ന് വിളിക്കുന്നയാളിൽ നിന്ന് 1.20 ലക്ഷം രൂപ നൽകിയാണ് ഹാഷിഷ് ഓയിൽ വാങ്ങിയത്. തുടർന്ന് ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിക്കുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും പിടികൂടിയത്