മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ശൈത്യകാലത്ത് ചെറിയ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.രാഹുൽ ഗാന്ധി ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി അമ്മയെ കാണുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു. ജൂൺ 12 ന് കൊവിഡ് സങ്കീർണതകളോടെ പ്രവേശിപ്പിക്കപ്പെട്ട സോണിയയെ 2022 ജൂൺ 18 ന് ഇതേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം രണ്ട് തവണ സോണിയക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.