ഒരു രാജ്യം ഒരു റജിസ്ട്രേഷൻ പദ്ധതി വേണ്ടേ വേണ്ട ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന ഓൾ കേരള ഡോക്യുമെൻ്റ് റൈറ്റേഴ്സ് ഏൻ്റ് സ്ക്രൈബ്സ് അസോസിയേഷൻ വടക്കാഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പണിമുടക്കി ധർണ്ണ നടത്തി. വടക്കാഞ്ചേരി സബ് റജിസ്ട്രാർ ഓഫീസിനു മുന്നിൽ നഗര സഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന ആധാരം എഴുത്തുകാ രൻ പി.ബാല സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് എ. ടി. ഫിലോമിന, മറ്റ് യൂണിറ്റ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.