Malayalam news

അത്താഴമൊരുക്കാൻ അടുക്കളയിലെത്തി; കണ്ടത് പത്തി വിടർത്തിയ മൂർഖനെ…..

Published

on

വളാഞ്ചേരിയിൽ അത്താഴമൊരുക്കാൻ അടുക്കളയിലെത്തിയപ്പോൾ കണ്ടത് പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പ്. കൊട്ടാരത്തെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. റമസാൻ വ്രതകാലമായതിനാൽ പുലർച്ചെ അത്താഴമൊരുക്കാൻ വീട്ടുകാർ ഉണർന്ന് അടുക്കളയി‍ൽ എത്തിയതായിരുന്നു. ഭയപ്പാടിലായ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പാമ്പുപിടുത്തക്കാരൻ കൈപ്പുറം അബ്ബാസ് മൂർഖനെ പിടികൂടി. 2 മീറ്റർ നീളമുണ്ടെന്ന് അബ്ബാസ് പറഞ്ഞു.‌‌

Trending

Exit mobile version