സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നത് ഇന്ന് അവസാനിക്കും.ഭക്ഷണശാലകളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി ഉത്തരവിറക്കിയതിന് ശേഷം മൂന്ന് തവണ ആരോഗ്യ ഭക്ഷ്യ സുരക്ഷ വകുപ്പ് സാവകാശം നീട്ടി നൽകിയിരുന്നു.
ഇതിനോടകം 70 % ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തതായാണ് വിവരം. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ അടുത്ത ദിവസങ്ങളിലെ പരിശോധനയിൽ ഹെൽത്ത് കാർഡ് ഇല്ലാത്തതടക്കമുള്ള ഗുരുതര വീഴ്ച്ചകൾ കണ്ടെത്തിയാൽ നടപടിയുണ്ടാകും. അല്ലാത്തപക്ഷം നോട്ടീസ് നൽകാനാണ് തീരുമാനം.