ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിലെത്തി വീണ ജോർജ് ഉമ്മൻ ചാണ്ടിയെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ടത്. മുഖ്യ മന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് തന്റെ സന്ദർശനമെന്ന് വീണ ജോർജ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇന്ന് ഉമ്മൻ ചാണ്ടിയെ ആശുപതിയിൽ സന്ദർശിച്ചതെന്ന് ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ മകനുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം. അദ്ദേഹത്തിന്റെ മകളെ നേരിട്ട് കണ്ടു സംസാരിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരെയും കണ്ടിട്ടുണ്ട്. ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണ് എന്ന് വീണ ജോർജ് വ്യക്തമാക്കി.