ആലുവ മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ പെരുമ്പാവൂർ കീഴില്ലം അറക്കൽ വീട്ടിൽ വിനോദ് ബാബുവാണ് (52) ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുഴഞ്ഞു വീണ വിനോദ് ബാബുവിനെ ഒപ്പമുണ്ടായ പോലീസുകാരായ ബിനു ജോയ്, പ്രതീഷ്, സജി എന്നിവർ ചേർന്ന് ഉടന്‍തന്നെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.