കോഴിക്കോട് ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് വീടുകൾക്ക് കനത്ത നാശനഷ്ടം. മലോക്കണ്ടിയിൽ കണ്ണോത്ത് കുഞ്ഞാലിയുടെ വീട്ടിൽ വൈദ്യുതി മീറ്ററും സ്വിച്ച് ബോർഡും തകർന്നു. മീറ്ററും മറ്റും പൊട്ടിത്തെറിച്ച് അയൽ വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു. വീടിനും തകരാർ സംഭവിച്ചെങ്കിലും വീട്ടുകാർ രക്ഷപ്പെട്ടു. പറമ്പിൽ നിന്ന തെങ്ങുകളും ഇടിമിന്നലേറ്റ് നശിച്ചു. കൂടാതെ നിർമ്മാണത്തിലിരുന്ന വീട്ടിലും മിന്നൽ നഷ്ടം വിതച്ചു. മീറ്ററും സ്വിച്ച് ബോർഡും പൊട്ടിത്തെറിച്ചു. അതേസമയം കോഴിക്കോട് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 03) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 2,3,4 തിയ്യതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.