കനത്ത മഞ്ഞു വീഴ്ചക്ക് ശേഷം ജോഷിമഠിലെ കെട്ടിടങ്ങളിലെ വിള്ളലുകൾ വ്യാപിച്ചു. പല കെട്ടിടങ്ങളിലും വിള്ളലുകൾ വലുതായതായതായി റിപ്പോർട്ടുകൾ ലഭിച്ചതായി ജില്ല കലക്ട്ടർ ഹിമാൻഷു ഖുരാന അറിയിച്ചു. ഇതിനെ തുടർന്ന് അധികൃതർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നിർത്തിവെച്ചിരുന്ന ഹോട്ടലുകളുടെ പോളിക്കൽ നടപടികൾ പുനരാരംഭിച്ചു. സാഹചര്യങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അപകട ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങൾ എത്രയും വേഗം പൊളിച്ചു മാറ്റാനാണ് നിർദ്ദേശം നൽകിയിക്കുന്നത്. പ്രദേശത്തെ 863 കെട്ടിനങ്ങളിൽ വിള്ളലേറ്റിട്ടുണ്ട്, ഇതിൽ 181 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്.