Malayalam news

ഹലോ ദോസ്ത് വടക്കാഞ്ചേരി കിറ്റ്, മരുന്ന് വിതരണം നടത്തി

Published

on

ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ് വാട്സ്ആപ്പ് കൂട്ടായ്മയുടെ ഫെബ്രുവരി മാസത്തെ കിറ്റ്, മരുന്ന് വിതരണം ഓട്ടുപാറ റേഷൻ കട പരിസരത്ത് വച്ചു നടന്നു . വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റ് ബാപ്പുട്ടി ഉഷസ് കിറ്റ് വിതരണം ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു. ഹലോ ദോസ്ത് പ്രസിഡന്റ് അബൂബക്കർ അധ്യക്ഷത വഹിച്ചു . എക്സിക്യൂട്ടീവ് മെമ്പർ O.R രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ജൈമോൻ, ജിബിൻ, ഹലോ ദോസ്ത് വൈസ് പ്രസിഡന്റ് ഷാനവാസ്‌ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു .

Trending

Exit mobile version