ഈ കുറ്റങ്ങള്‍ക്ക് പിടിയിലായാല്‍ 500 രൂപ ഫൈന്‍ അടച്ച് പോകുന്ന പതിവ് രീതി മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്. ഇനി മുതൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസന്‍സ് കൂടി സസ്പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ തീരുമാനം. അപകടങ്ങള്‍ക്കു കാരണമാകുന്ന നിയമ ലംഘനങ്ങള്‍ക്കു ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതി സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്തവര്‍ക്കും പിഴയ്ക്ക് പുറമെ ലൈസന്‍സ് കൂടി സസ്പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചത്. നിയമലംഘനം പിടികൂടുന്ന ഉദ്യോഗസ്ഥര്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ആര്‍.ടി.ഒയോട് ശുപാര്‍ശ ചെയ്യും. ആര്‍.ടി.ഒയാണ് തുടര്‍ നടപടി സ്വീകരിക്കുന്നത്. മൂന്നു മാസം മുതല്‍ ആറു മാസം വരെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്.