Kerala

ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണമെന്ന് ഹൈക്കോടതി

Published

on

ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണം എന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫോൺ ഉപയോഗിക്കുന്ന പോലീസുകാർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു. ഡ്യൂട്ടിക്കിടെ ട്രാഫിക് പോലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങൾക്ക് ഉയർന്ന ഉദ്യോഗസ്ഥരെ അക്കാര്യം അറിയിക്കാം. ഫോട്ടോയോ വീഡിയോയോ വഴി വിവരം ഉന്നത അധികാരികളെ അറിയിക്കാം. ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ കമ്മീഷണർ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊച്ചി നഗരത്തിലെ ഗതാഗത നിയന്ത്രണ ചുമതലയുള്ള ട്രാഫിക് പോലീസുകാരുടെ മൊബൈൽ ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version