Malayalam news

ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ കെ. ഗോവിന്ദ് ഭരതൻ അന്തരിച്ചു; വിടവാങ്ങിയത് ശബരിമല ആചാര സംരക്ഷണത്തിലടക്കം ശക്തമായ നിലപാട് എടുത്ത വ്യക്തി….

Published

on

ഹൈക്കോടതി സീനിയർ അഭിഭാഷകനും കേന്ദ്ര സർക്കാരിന്റെ സീനിയർ കൗൺസിലുമായ അഡ്വ കെ. ഗോവിന്ദ് ഭരതൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു ഗോവിന്ദ് ഭരതൻ. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ അദ്ദേഹം വാദിച്ചിട്ടുണ്ട്. കണ്ണൂർ തലശേരി സ്വദേശിയായ അദ്ദേഹം ദീർഘനാളായ് കൊച്ചിയിലാണ് താമസം.ശബരിമല ആചാര സംരക്ഷണത്തിൽ അടക്കം വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ശക്തമായ നിലപാട് എടുത്ത വ്യക്തിയാണ് അഡ്വ.ഗോവിന്ദ് ഭരതൻ.

Trending

Exit mobile version