Kerala

സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസ്സുകൾ ആരംഭിച്ചു.

Published

on

വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ച നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്ക്കൂൾ പ്രിൻസിപ്പൽ എസ്.പ്രമോദ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡൻ്റ്. സജിനി ജിപ്സൺ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപിക . ബിന്ദു.കെ.വി, അധ്യാപക പ്രതിനിധികളായ ബാബു കെ.വി, ജിമ്മി ലൂക്കോസ്, പ്രീതി കെ.ആർ, Dr. റോഷൻ സി.ജെ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വടക്കാഞ്ചേരി എക്സ്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ.ഇ.ടി.രാജേഷ് കൗമാരക്കാരിലെ ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യ ഫലങ്ങളേക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version