Malayalam news

ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നു മുതൽ

Published

on

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും.
രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതും.
ആകെ 2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷത്തില്‍ 28,820 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷത്തില്‍ 30,740 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.
ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണയം ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഏപ്രില്‍ മൂന്ന് മുതല്‍ മെയ് ആദ്യ വാരം വരെയാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടക്കുക. 80 മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ മാസം 30 വരെയാണ് പരീക്ഷ.

Trending

Exit mobile version