ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ കുളുവിലെ സെയ്ഞ്ച് താഴ്‌വരയിലാണ് സ്വകാര്യ ബസ് ആഴമുള്ള കൊക്കയിലേയ്ക്ക് മറിഞ്ഞ് ദാരുണമായ അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ബസില്‍ 45ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.