ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു. വടക്കാഞ്ചേരി ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹിന്ദി ദിനാചരണം നടന്നു. ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ഭാഷയിൽ അസംബ്ലി ഉണ്ടായി. തുടർന്ന് സ്ക്കൂളിലെ റിട്ടയേർഡ് ഹിന്ദി അധ്യാപകനായിരുന്ന പി.വി. വേണുഗോപാലിനെ ചടങ്ങിൽ വച്ച് ആദരിച്ചു. ഹിന്ദി ഭാഷയുടെ പ്രാധാന്യത്തേക്കുറിച്ച് വേണുഗോപാൽ വിശദീകരിച്ചു. ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എ.വി. സതി, വി എച്ച് എസ് ഇ വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ.സുനിഷ , ഹൈസ്ക്കൂൾ പ്രധാനാധ്യാപിക ഇ.കെ. പൊന്നമ്മ, സീനിയർ അസിസ്റ്റന്‍റ് എം.എ സുമ അധ്യാപകരായ വി.എസ്.രാധ, എ.വി.ജയലക്ഷ്മി, സി. ചിഞ്ചു, ടി .എൻ. സുദർശന എന്നിവർ സംസാരിച്ചു. വാരാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 17 ന് കടവല്ലൂർ ഗവൺമെന്‍റ് ഹൈസ്ക്കൂൾ ഹിന്ദി വിഭാഗം അധ്യാപിക ചിന്തു പ്രേംകുമാറിന്‍റെ നേതൃത്വത്തിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യം എന്നതിനേക്കുറിച്ച് ക്ലാസ്സ് നടത്തും. തുടർന്ന് വിവിധ മത്സരങ്ങളും നടക്കും.