ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഹിന്ദി ദിനം ആഘോഷിച്ചു. ഹിന്ദി ഭാഷയുടെ മഹത്വം വെളിപ്പെടുത്തുന്ന വിവിധ പരിപാടികളായ നൃത്തം, പ്രസംഗം, പ്രേംചന്ദ് അനുസ്മരണം, കവിതാപാരായണം എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. എസ് എം സി ചെയർമാൻ പി എസ് സുരേന്ദ്രൻ, മാനേജർ പ്രൊഫ. ഡോ എം എസ് വിശ്വനാഥൻ, പ്രിൻസിപ്പൽ പി എൻ ഗോപകുമാർ , സജിത അനിൽകുമാർ , ഹിന്ദി വിഭാഗം മേധാവി. ശാരിക ജയരാജ് എന്നിവർ സംസാരിച്ചു.