“രാഷ്ട്രീയവിമുക്തമായ ദേവസ്വം ഭരണം” എന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി ഇരിങ്ങാലക്കുട നഗരസഭ സമിതിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യം ദേവസ്വം ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.
സർക്കാർ ക്വിറ്റ് ടെമ്പിൾ എന്ന മുദ്രാവാക്യമുയർത്തി, സർക്കാരും ദേവസ്വം ബോർഡും വിശ്വാസങ്ങളേയും ആചാരങ്ങളേയും തകർക്കാൻ കൂട്ടുനിൽക്കുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത് മഹിളാ ഐക്യവേദി ജില്ലാ അദ്ധ്യക്ഷ ഷീബ ശിവദാസൻ പറഞ്ഞു.
ഇതരമത സമൂഹങ്ങളുടെ ആരാധനാലക്ഷങ്ങളുടെ ഭരണ നിർവ്വഹണ അധികാരം അവരുടെ മത നേതൃത്വം നടത്തുമ്പോൾ, ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണ നിർവ്വഹണ അധികാരം സർക്കാരിൽ മാത്രമാണെന്നും, ഇത് എന്ത് നീതിയാണെന്നും മതേതര സർക്കാർ ഹിന്ദുക്ഷേത്ര ഭരണം ഒഴിയണമെന്നും മുഖ്യപ്രഭാഷകനും ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയുമായ പി എൻ അശോകൻ പറഞ്ഞു.
യോഗത്തിൽ നഗരസഭ പ്രസിഡണ്ട് എം ആർ പ്രണവ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സി ബി പ്രദീപ്കുമാർ, സി ജി പ്രജീഷ്, ടി പി നന്ദൻ, ബിന്ദു വിനീഷ്, വിനോദ് ഇരിങ്ങാലക്കുട, സതീഷ് കോമ്പാത്ത് എന്നിവർ സംസാരിച്ചു.