വടക്കാഞ്ചേരി മുണ്ടത്തിക്കോട് എൻ. എസ് .എസ് ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ രമണി പ്രേമദാസ് ആദ്യക്ഷം വഹിച്ചു. പുരസ്കാരവിതരണം സെക്രട്ടറി നിർവഹിച്ചു. പ്രിൻസിപ്പൽ എൽ. ആർ. റെജി സ്വാഗതവും ശ്രീലക്ഷ്മി ടീച്ചർ നന്ദിയും പറഞ്ഞു. യൂണിയൻ ഭരണ സമിതി അംഗം രാജു മാരാത്ത്, പ്രധാന അദ്ധ്യാപിക കെ. ഗിരിജ, പി. പി. ജോസ്, പ്രകാശൻ കുനൂർ, റിൻസിതോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.